കോഴിക്കോട്: പ്രമുഖ സാഹിത്യകാരന് യു.എ.ഖാദറിന്റെ സ്മരണയ്ക്കായി ഏര്പ്പെടുത്തിയ യു.എ. ഖാദര് സ്മാരക താളിയോല പുരസ്കാരം അരുണ് കുമാര് അന്നൂരിന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘ദിഗംബരം ‘എന്ന കഥയാണ് പുരസ്കാരത്തിന് അര്ഹമായിരിക്കുന്നത്.
താളിയോല സാംസ്കാരിക സമിതി യുവ എഴുത്തുകാര്ക്കായി സംസ്ഥാനടിസ്ഥാനത്തില് സംഘടിപ്പിച്ച കഥ രചനാ മല്സരത്തില് കൊല്ലം ജില്ലയിലെ അരുണ് കുമാര് അന്നൂരിന് ഒന്നാം സ്ഥാനം ലഭിച്ചു. ജനുവരി മാസത്തില് കോഴിക്കോട് നടക്കുന്ന ചടങ്ങില് പുരസ്കാരം നല്കുമെന്ന് സമിതി പ്രസിഡന്റ് പി.ഐ. അജയന്, കെ.എഫ്. ജോര്ജ്, പത്മനാഭന് വേങ്ങേരി, വി.പി.സനീ ബ് കുമാര് എന്നിവര് അറിയിച്ചു.
