ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസ്സാക്കി

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.
മന്ത്രി എം.ബി.രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. ജനങ്ങളോടുള്ള അവഹേളനമാണിതെന്നും രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്നും അദ്ദേഹം പരഞ്ഞു. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പുകളെ ചെലവായി മാത്രം കാണരുതെന്നും ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിഴലിച്ചു നില്‍ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.

 

 

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ
ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസ്സാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *