തിരുവനന്തപുരം: ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗം ബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
‘സി.പി.എം. പി.ബി. അംഗമെന്ന നിലയിലും ബംഗാളിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും മാത്രമല്ല ബുദ്ധിജീവിയും സാഹിത്യകാരനുമായിരുന്നു ബുദ്ധദേവ്. ബംഗാളി ഭാഷയില്‍ ശ്രദ്ധേയമ്യ സാഹിത്യ പഠനങ്ങള്‍ നടത്തി. ടി.എസ് ഇലിയറ്റ്, പാബ്ളോ നെരൂദ, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, വ്ളാഡിമിര്‍ മയക്കോവ്സ്കി തുടങ്ങിയവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു.ഡി.വൈ.എഫ്.ഐ. രൂപീകരണവേളയിലാണ് ഞങ്ങളൊക്കെ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബംഗാളിനെ പുതിയ നാടാക്കി രൂപപ്പെടുത്തുന്നതിന് പ്രായോഗികതലത്തില്‍ ഇടപെട്ട് മുമ്പോട്ടുപോയ ഒരു മാര്‍ക്സിസ്റ്റിനെയാണ് നഷ്ടമായിരിക്കുന്നത്.’ -എം.വി. ഗോവിന്ദന് പറഞ്ഞു.
ബുദ്ധദേവിന്റെ വിയോഗം ഇടതുപക്ഷത്തിന്റെ നഷ്ടം’; എം.വി. ഗോവിന്ദന്
