ട്വന്റി-20 ലോക കപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി-20 ലോക കപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: 2024 ട്വന്റി-20ലോക കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍.ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായിരിക്കും. കെ.രാഹുലിനെ ഒഴിവാക്കി. വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യ കുമാര്‍ യാദവ്,ശിവം ദുബെ എന്നിവരും ടീമിലുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് ടീമിലുണ്ട്.

 

 

 

 

ട്വന്റി-20 ലോക കപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *