കനത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയത്തിന് ക്രമീകരണം

കനത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയത്തിന് ക്രമീകരണം

തിരുവനന്തപുരം: കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജോലി സമയത്തിലെക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴില്‍ വകുപ്പ് മന്ത്രികൂടിയായ വി.ശിവന്‍കുട്ടി.ഉച്ചകക് 12 മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണം. ഈ സമയത്ത് തൊഴിലെടുപ്പിച്ചാല്‍ തൊഴിലുടമക്കെതിരെ നടപടിയെടുക്കുമെന്നു് മന്ത്രി അറിയിച്ചു. പകല്‍ സമയം 10 മണിവരെ മാത്രമേ ക്ലാസുകള്‍ പാടുള്ളൂ. ട്യൂഷന്‍ സെന്ററുകള്‍ക്ക് ഇത് ബാധകമാക്കി.

സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലേക്കും പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് ഇന്ന് ഉഷ്ണതരംഗ സാധ്യതയുള്ള മറ്റ് ജില്ലകള്‍. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും
സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കുമെന്നും
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

 

 

 

കനത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയത്തിന് ക്രമീകരണം

 

Share

Leave a Reply

Your email address will not be published. Required fields are marked *