വടകരയില്‍ പോളിങ് മന്ദഗതിയില്‍; കാത്തുനില്‍ക്കുന്നത് നാല് മണിക്കൂര്‍ വരെ

വടകരയില്‍ പോളിങ് മന്ദഗതിയില്‍; കാത്തുനില്‍ക്കുന്നത് നാല് മണിക്കൂര്‍ വരെ

ബൂത്തുകളില്‍ വലിയ ക്യൂ

വടകര:വോട്ടിങ് അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ഉള്ളപ്പോള്‍ വടകരയില്‍ പോളിങ് മന്ദഗതിയില്‍. കോട്ടപ്പള്ളി എം.എല്‍.പി സ്‌കൂളില്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തിയവര്‍ പോലും ഇപ്പോഴും വോട്ട് ചെയ്യാനായി വരിയില്‍ കാത്തുനില്‍ക്കുകയാണ്. വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ബീപ് ശബ്ദം വരാന്‍ വൈകുന്നതാണ് വോട്ടിങ് നടപടികള്‍ വൈകാന്‍ കാരണമായി പറയുന്നത്. ഉച്ചയോടെ വിവിധ പാര്‍ട്ടികളിലുള്ളവര്‍ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.

 

 

 

വടകരയില്‍ പോളിങ് മന്ദഗതിയില്‍; കാത്തുനില്‍ക്കുന്നത് നാല് മണിക്കൂര്‍ വരെ

Share

Leave a Reply

Your email address will not be published. Required fields are marked *