ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാന്‍; അമിത്ഷാ

ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാന്‍; അമിത്ഷാ

ആലപ്പുഴ: ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കാനുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആലപ്പുഴയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭാരതം ഉല്‍പാദന രംഗത്തും കാര്‍ഷിക മേഖലയിലും ഒന്നാമതാകുമെന്നും ഭാരതത്തിലെ മൂന്നു കോടി സഹോദരിമാര്‍ക്ക് ക്ഷേമനിധി ഉറപ്പാക്കുമെന്നും അമിത്ഷാ പറഞ്ഞു. ആലപ്പുഴയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.കയറിന് സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തെ അഴിമതിയില്‍ നിന്നും അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി അധികാരത്തില്‍ തുടരണം, അതാണ് എല്ലാ സര്‍വ്വേകളും സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 11.30 ഓടെയാണ് അമിത്ഷാ പുന്നപ്രയിലെ പൊതുസമ്മേളന വേദിയിലെത്തിയത്.വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിരുന്നു.സമ്മേളനത്തിന് ശേഷം കൃത്യം 1 മണിക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു.

 

 

 

 

ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ
സാമ്പത്തികശക്തിയാക്കാന്‍; അമിത്ഷാ

 

Share

Leave a Reply

Your email address will not be published. Required fields are marked *