ഹെല്‍ത്തി ലിവര്‍’ സൗജന്യ ലിവര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം, ലോഗോ പ്രകാശനം ചെയ്തു

ഹെല്‍ത്തി ലിവര്‍’ സൗജന്യ ലിവര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം, ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്. ലോക കരള്‍ ദിനത്തോട് അനുബന്ധിച്ച് ആസ്റ്റര്‍ വൊളണ്ടിയേഴ്സും ലയണ്‍സ് ഇന്റര്‍നാഷണലും സംയുക്തമായി സൗജന്യ ലിവര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം നടത്തും. മഞ്ഞപ്പിത്തത്തിനെ കുറിച്ചും, ഫാറ്റിലിവര്‍ പോലത്തെ കരളിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഈ കാമ്പയിന്റെ ലക്ഷ്യം. പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ആസ്റ്റര്‍ മിംസ്ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറും,
ലയണ്‍ രവി ഗുപ്ത ((PMJF 2nd vice district Governor,Lions district 318E
)യും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കരളിന്റെ ആരോഗ്യം ഉറപ്പുവരുത്താന്‍ വേണ്ടി നടത്തുന്ന ‘ഹെല്‍ത്തി ലിവര്‍’ പദ്ധതിയുടെ ഭാഗമായി മലബാര്‍ ജില്ലകളിലെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ പരിശോധന നടത്തുന്നതോടൊപ്പം തുടര്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക്് സൗജന്യ നിരക്കിലും നല്‍കുന്നതാണ്. ചടങ്ങില്‍ ഡോ.അനീഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.ഗ്യാസ്‌ട്രോഎന്ററോളജി സര്‍ജനും മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മേധാവിയുമായ ഡോ.സജീഷ് സഹദേവന്‍,ഗ്യാസ്‌ട്രോഎന്ററോളജി സീനിയര്‍കണ്‍സല്‍ട്ടന്റ് ഡോ. ടോണി ജോസ്, ഗ്യാസ്‌ട്രോഎന്ററോളജി കണ്‍സല്‍ട്ടന്റ് ഡോ.ജുബിന്‍ കമാര്‍, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം സര്‍ജന്‍ ഡോ.അഭിഷേക് രാജന്‍, ഗ്യാസ്‌ട്രോഎന്ററോളജി സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. നുസില്‍ മൂപ്പന്‍, ചീഫ് ഡയറ്റീഷ്യന്‍&ന്യൂട്രീഷ്യനിസ്റ്റ് ഷെറിന്‍ തോമസ്,
മിംസ് ചാരിറ്റബിള്‍ട്രസ്റ്റ് വിഭാഗം പ്രതിനിധി മുഹമ്മദ് തുടങ്ങിയര്‍ പങ്കെടുത്തു.

 

 

 

 

ഹെല്‍ത്തി ലിവര്‍’ സൗജന്യ ലിവര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം, ലോഗോ പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *