ഓഫ്‌ലൈന്‍ ഫയല്‍ ട്രാന്‍സ്ഫറുമായി വാട്‌സാപ്പ്

ഓഫ്‌ലൈന്‍ ഫയല്‍ ട്രാന്‍സ്ഫറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ലാതെ ഫയലുകള്‍ അയക്കാന്‍ പുതിയ ഫീച്ചര്‍ കണ്ടെത്തി വാട്‌സാപ്പ്.ഷെയറിറ്റ്, എക്സെന്റര്‍ പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതിന് സമാനമായി ബ്ലൂടൂത്ത് ഉപയോഗിച്ച് അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തി ഫയലുകള്‍ പങ്കുവെക്കുന്ന സംവിധാനമാണിത്.ചിത്രങ്ങള്‍, ശബ്ദഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഈ രീതിയില്‍ അയക്കാനാവും. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.ഫോണ്‍ നമ്പറുകള്‍ മാസ്‌ക് ചെയ്തും ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തുമാണ് വാട്സാപ്പിലെ ഓഫ്ലൈന്‍ ഫയല്‍ ഷെയറിങ് നടക്കുക. സമീപത്തുള്ള ഉപഭോക്താക്കള്‍ തമ്മില്‍ മത്രമേ ഈ രീതിയില്‍ ഫയല്‍ കൈമാറ്റം സാധ്യമാവൂ.
സമീപ ഭാവിയില്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

 

 

 

 

 

ഓഫ്‌ലൈന്‍ ഫയല്‍ ട്രാന്‍സ്ഫറുമായി വാട്‌സാപ്പ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *