വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലേറ്റ്  ഐസ്‌ക്രീം വിപണിയില്‍

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലേറ്റ് ഐസ്‌ക്രീം വിപണിയില്‍

കോഴിക്കോട്: ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ സിനിമ താരവും ബ്രാന്‍ഡ് അംബാസിഡറുമായ കല്ല്യാണി പ്രിയദര്‍ശന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. കഴിഞ്ഞ 60 വര്‍ഷമായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും കാലിത്തീറ്റയും നിര്‍മ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഉത്പന്നമാണ് വെസ്റ്റ.മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ശുദ്ധമായ പാലില്‍ നിന്നാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് വെസ്റ്റ ഐസ്‌ക്രീം മാനേജിംഗ് ഡയറക്ടര്‍ എം പി ജാക്‌സണ്‍ പറഞ്ഞു. 15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റര്‍ പാക്കറ്റ് വെസ്റ്റ ഐസ്‌ക്രീം ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ സ്റ്റിക്കുകള്‍, കോണ്‍, സണ്‍ഡേ, ഫണ്ട, ബള്‍ക്ക് പായ്ക്കറ്റ്, കസാറ്റ, സിപ്പ്-അപ്പുകള്‍ തുടങ്ങിയ വൈവിധ്യമായ ഐസ്‌ക്രീം രുചികളിലും വെസ്റ്റ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണെന്നും, തമിഴ്‌നാട്ടിലെ തളിയത്ത്, തൃശൂരിലെ കോനികര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ ദേവഗിരി എന്നിവിടങ്ങളില്‍ ഉല്‍പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നതായും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. പുതുമയും ഗുണ നിലവാരവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിര്‍മ്മാതാക്കളില്‍ ഒന്നാണ് കെ.എസ്.ഇ.

നിലവില്‍ വെസ്റ്റ ഐസ്‌ക്രീം കമ്പനിയിലൂടെ 250 പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ ലഭിക്കുന്നുണ്ട്. പ്രൊജക്ട് വിപുലീകരണത്തിലൂടെ ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. സംസ്ഥാനത്തെ ഐസ്‌ക്രീം വിപണിയില്‍ 5%മാണ് വെസ്റ്റയുടെ മാര്‍ക്കറ്റിംഗ് ഷെയര്‍. വരുന്ന രണ്ട് മൂന്ന് വര്‍ഷം കൊണ്ട് അത് 25%മാക്കി വര്‍ദ്ധിപ്പിക്കും. കേരളത്തില്‍ അംഗീകൃത ഐസ്‌ക്രീം ബ്രാന്റുകളുടെ വിപണി മൂല്യം 700 കോടിയും മറ്റ് ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളുടേത് 300 കോടിയുമാണ്. വില്‍പന രംഗത്തും 300 കോടിയോളമെത്താനാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ഇ കാലിത്തീറ്റ സംസ്ഥാന മാര്‍ക്കറ്റില്‍ 55%വും തമിഴ്‌നാട്ടില്‍ 25%വുമാണ്. കര്‍ണ്ണാടകയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
കെ.എസ്.ഇ കാലിത്തീറ്റ കമ്പനി കഴിഞ്ഞ 57 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. 2000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലേറ്റ്
ഐസ്‌ക്രീം വിപണിയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *