തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. ഹെലികോപ്റ്ററിലാണ് രാഹുല്‍ ഗാന്ധി മൈസൂരുവില്‍ നിന്ന് നീലഗിരിയില്‍ എത്തിയത്. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.പ്രദേശവാസികളേയും തോട്ടം തൊഴിലാളികളേയും സന്ദര്‍ശിച്ച ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുലിന്റെ വന്‍ റോഡ് ഷോയുംനടന്നു. പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും.

 

 

 

 

 

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി
രാഹുല്‍ ഗാന്ധി വയനാട്ടില്‍

Share

Leave a Reply

Your email address will not be published. Required fields are marked *