ഖാദി മേഖലയില്‍ സമൂലമായ മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; വര്‍ക്കേഴസ് യൂണിയന്‍

ഖാദി മേഖലയില്‍ സമൂലമായ മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; വര്‍ക്കേഴസ് യൂണിയന്‍

കോഴിക്കോട്: കേരളത്തിലെ ഖാദി മേഖലയില്‍ സമഗ്രമായ മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരളാ സ്റ്റേറ്റ് ഖാദി ബോര്‍ഡ് സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് വര്‍ക്കേഴസ് യുനിയന്‍ സംസ്ഥാന പ്രതിനിധി യോഗം ആവശ്യപ്പെട്ടു. ഖാദി ബോര്‍ഡിന്റെ കീഴിലുള്ളതും, മറ്റ് സര്‍വോദയ ഖാദി സംഘങ്ങളുടെയും കീഴിലുള്ള യുനിറ്റുകളിലും പതിനായിരക്കണക്കിന് സ്ത്രീകളാണ് ജോലി ചെയ്യുന്നത് വലിയ വ്യത്യാസമില്ലാതെ ഇപ്പോഴും പഴയ ചര്‍ക്കകളാണ് ഉപയോഗി ച്ചുവരുന്നത് അതുകൊണ്ടു ഉല്‍പ്പാദനക്ഷമത കൂടുന്നില്ല. ജീവിക്കാനാവശ്യമായ വേതനമില്ല. ജോലി സ്ഥലങ്ങള്‍ തന്നെ വളരെ പരിതാപകരമായ സ്ഥിതിയിലാണ് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളില്ല. ചര്‍ക്കകള്‍ പരിഷക്കരിച്ച് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക അദ്ധ്വാന ഭാരം കുറവുള്ള സെമി ഓട്ടോമാറ്റിക് ത റികള്‍ കൊണ്ടുവന്ന് നെയ്ത് വര്‍ധിപ്പിക്കുക. ജീവിക്കാനാവശ്യമായ വേതനവും സാഹചര്യവും നല്‍കുക
ജോലി സ്ഥലങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുക, മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഖാദിയെ ഉള്‍പ്പെടുത്തുക, ഖാദി മേഖലയിലുള്ള സമഗ്രവികസനത്തിനാവശ്യമായ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാറിനും ഖാദി ബോര്‍ഡിനും നല്‍കുന്നതിന്നായി സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സംസ്ഥാന തല ഖാദി ഉപദേശക സമിതി രൂപികരിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡണ്ടു അഡ്വ. കെ. പ്രവീണ്‍.കുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. അനന്തരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ (രക്ഷാധികാരി), അഡ്വ. എം. രാജന്‍, പ്രസിഡണ്ട്
എം.കെ. അനന്തരാമന്‍ ജന സെക്രട്ടറി എം.കെ. ബീരാന്‍ പി.വിശ്വന്‍ എം. മോഹന്‍ദാസ് (വൈസ് – പ്രസിഡണ്ടുമാര്‍) ഇ സുരേഷ് ,പി ദിനേഷന്‍,
കെ രമണി, സെക്രട്ടറിമാര്‍ ഇ സുരേഷ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു

ഖാദി മേഖലയില്‍ സമൂലമായ മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; വര്‍ക്കേഴസ് യൂണിയന്‍

Share

Leave a Reply

Your email address will not be published. Required fields are marked *