കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കും

കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കും

കണ്ണൂര്‍ : മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചര്‍ കണ്ണൂര്‍ താണയില്‍ നാളെ ( മെയ് 4 ശനി ) പ്രവര്‍ത്തനം ആരംഭിക്കും. 5 നിലകളിലായി ഏറ്റവും വലിയ ഷോറൂമാണ് കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍. രാവിലെ 10:00 ന് സിനിമാതാരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവര്‍ ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിക്കും. കണ്ണൂര്‍ കോഴിക്കോട് റോഡില്‍ താണയില്‍ ക്രിസ്റ്റല്‍ പ്ലാസ ബില്‍ഡിങ്ങിലാണ് ഷോറൂം.
ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി ഫ്യൂച്ചര്‍ കണ്ണൂരിന് സമര്‍പ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങള്‍, ഡിസ്‌കൗണ്ടുകള്‍ മുതല്‍ പര്‍ച്ചേസ് ചെയ്ത മുഴുവന്‍ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകര്‍ഷകമായ ബോള്‍ ഗെയിം, പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ഗിഫ്റ്റുകള്‍, ലക്കി ഡ്രോയിലൂടെ വമ്പന്‍ സമ്മാനങ്ങള്‍, നിരവധി ഉദ്ഘാടന ഓഫറുകള്‍, സ്‌പെഷ്യല്‍ വിലക്കുറവ് എന്നിവ സ്വന്തമാക്കാം .
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് , ലാപ്‌ടോപ്പ്, ഡിജിറ്റല്‍ അക്‌സെസറീസ് എന്നിവ ഗ്രൗണ്ട് ഫ്‌ളോറില്‍, കുട്ടികളെയും മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായ ഡിജിറ്റല്‍ ഗെയിമുകള്‍ എക്‌സ്പീരിയന്‍സ് ചെയ്യാവുന്ന ഗെയിമിങ് എക്‌സ്പീരിയന്‍സ് ലോഞ്ച്, വീട്ടിനകത്തും പുറത്തുമുള്ള എല്ലാ ഉപകരണങ്ങളും സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ഏറ്റവും നവീനമായ ഹോം ഓട്ടോമേഷന്‍ ലോഞ്ച്, റെഫ്രിജറേറ്റര്‍സ്, ഫ്രീസെര്‍സ്, കൂളേഴ്‌സ് എന്നിവ ഫസ്റ്റ് ഫ്‌ളോറിലും വാഷിംഗ് മെഷീന്‍, ഡിഷ് വാഷര്‍, എ.സി , ചിമ്മിണി & ഹോബ്ബ് എന്നിങ്ങനെ ഹോം അപ്ലയന്‍സസുകള്‍ സെക്കന്‍ഡ് ഫ്‌ളോറിലും ക്രമീകരിച്ചിരിക്കുന്നു. കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ് ക്രോക്കറി, പേര്‍സണല്‍ കെയര്‍ ഐറ്റംസ് , ഫാനുകള്‍ എന്നിവയാണ് മൈജിയിലെ മറ്റു ഫ്‌ളോറുകളില്‍.
ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളും ലഭ്യമാണ്. കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ അവതരിപ്പിക്കുന്നത്.
ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജി അതിവേഗ ഫിനാന്‍സ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷന്‍ തകരാറിലാകുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയത് മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി കണ്ണൂര്‍ ഫ്യൂച്ചര്‍ ഷോറൂമില്‍ ലഭിക്കും.

 

 

 

 

 

കണ്ണൂര്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *