ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്‍ഡ് റിസേര്‍ച് സെന്റര്‍ (നാറ്റ്പാക്ക്) കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ‘റോഡ് സുരക്ഷാ യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം’ കുന്ദമംഗലം കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സില്‍ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടര്‍ ഡോ. എ. കെ. വിജയരാജന്‍ നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയന് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഡോ. മുഹമ്മദ് നജീബ്, നാറ്റ്പാക്ക് ജൂനിയര്‍ സയന്റിസ്ട് ഡോ. ഗൗതം സാരംഗ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. വിവിധ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട 45 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
