റിസ്വാന്‍ നസീറിന് റാപ്പിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്

റിസ്വാന്‍ നസീറിന് റാപ്പിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്

കൊയിലാണ്ടി :-ലിറ്റില്‍ മാസ്റ്റേഴ്‌സ് ചെസ്സ് സ്‌കൂളിലെ റിസ്വാന്‍ നസീറിന് റാപിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്. ഫെബ്രുവരി 1 നു ഫൈഡ് പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് റിസ്വാന്‍ നസീര്‍ റാപ്പിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ് നേടിയത്. കണ്ണൂര്‍ ജില്ലയിലെ കുറുമാതൂര്‍ ഗവ.വിഎച്ച് എസ് എസിലെ ലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കര്‍ണാടകയിലെ മംഗലാപുരത്ത് വെച്ച് ഈ വര്‍ഷം ജനുവരി 6 നു നടന്ന ഓള്‍ ഇന്ത്യ ഫൈഡ് റേറ്റഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും 3 ഫിഡെ റേറ്റഡ് താരങ്ങളെ തോല്‍പ്പിച്ചതോടെയാണ് റിസ് വാന്‍ നസീറിന് 1069 റേറ്റിംഗ് പോയിന്റ് ലഭിച്ചത്. തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ കഴിഞ്ഞ സ്‌കൂള്‍ഗെയിംസ് ജൂനിയര്‍ സബ് ജില്ലാ ചാമ്പ്യന്‍ കൂടിയാണ് ഈ മിടുക്കന്‍.

 

 

 

റിസ്വാന്‍ നസീറിന് റാപ്പിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്

 

Share

Leave a Reply

Your email address will not be published. Required fields are marked *