പ്രവാസികള്‍ സമൂഹത്തോടുള്ള കടമ മറക്കരുത്; കെ.ബാലകൃഷ്ണന്‍

പ്രവാസികള്‍ സമൂഹത്തോടുള്ള കടമ മറക്കരുത്; കെ.ബാലകൃഷ്ണന്‍

ഷാര്‍ജ: പ്രവാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സ്വന്തം കാര്യം ശ്രദ്ധിക്കുന്നതോടൊപ്പം സമൂഹത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കാന്‍ ശ്രമിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേന്‍ മുന്‍ പ്രസിഡണ്ട്.കെ.ബാലകൃഷ്ണന്‍ തച്ചക്കാട് പറഞ്ഞു. ദര്‍ശന യു.എ.ഇ.സംഘടിപ്പിച്ച ക്രിസ്മസ്സ് ആഘോഷ പരിപാടി ഐ.എ.എസില്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരസ്പര സ്‌നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്നും എല്ലാ ആഘോഷങ്ങളും നന്മക്കുള്ളതാവട്ടെയെന്നും ക്രിസ് മസ്സ് കേക്ക് കട്ട് ചെയ്തു കൊണ്ട് അദ്ദേഹം ആശംസിച്ചു.
ദര്‍ശന ആക്ടിംങ്ങ് പ്രസിഡണ്ട് സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു.ഐ.എ.എസ്.ആക്ടിംങ്ങ് പ്രസിഡണ്ട് പ്രദീപന്‍ നെന്മാറ, ഐ.എ.എസ്. ട്രഷറര്‍ ഷാജി ജോണ്‍, ഐ.ഒ.സി.യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഐ.എ.എസ്. എം സി അംഗങ്ങളായ താലിബ്, എ.വി.മധു, ബാബു വര്‍ഗീസ്, സാം വര്‍ഗ്ഗീസ്.മാസ് പ്രതിനിധി രാജേഷ്, പി.ആര്‍.പ്രകാശ്, ഹാരിസ് കൊടുങ്ങല്ലൂര്‍, ഫൈസല്‍ മാങ്ങാട്, മുസ്തഫ കുറ്റിക്കോല്‍, കെ.ടി.പി.ഇബ്രാഹിം, ജെന്നി പോള്‍, വീണഉല്ലാസ് എന്നിവര്‍ സംസാരിച്ചു.ജനറല്‍ സിക്രട്ടറി ഷെംസീര്‍ നാദാപുരം സ്വാഗതവും ട്രഷറര്‍ കെ.വി.ഫൈസല്‍ നന്ദിയും പറഞ്ഞു.

 

 

 

പ്രവാസികള്‍ സമൂഹത്തോടുള്ള കടമ മറക്കരുത്; കെ.ബാലകൃഷ്ണന്‍

Share

Leave a Reply

Your email address will not be published. Required fields are marked *