മലപ്പുറം: മുഖ്യമന്ത്രിക്ക് നേരെ ആദിവാസികള്‍ പ്രതിഷേധവുമായി നിലമ്പൂരില്‍. സുപ്രീംകോടതി വിധിപ്രകാരം ഭൂമി വേണമെന്ന് ആവശ്യപ്പെട്ട്് 180 കുടുംബങ്ങളാണ് നിലമ്പൂരില്‍ സമരം നടത്തുന്നത്.എന്നാല്‍ സമരം 250 ദിവസം പിന്നിട്ടിട്ടും, നിരവധി തവണ അധികൃതര്‍ക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. അതിനാലാണ്‌നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി നിമ്പൂര്‍ വഴി കടന്നുപോകുമ്പോള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കുന്നതെന്നും സമരക്കാര്‍ പറഞ്ഞു. സമരക്കാര്‍ പ്ലക്കാര്‍ഡുമായി റോഡില്‍ നിലയുറപ്പിച്ചു.ആദിവാസികളായതുകൊണ്ടാണ് തങ്ങളെ അധികൃതര്‍ അവഗണിക്കുന്നതെന്ന്് ഇവര്‍ പറയുന്നു.പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.