ന്യൂമാഹി :ഈയ്യത്തുങ്കാട്ടിലെ പരേതനായ എ പി രവീന്ദ്രന്റെ കുടുംബത്തിന് സി പി എം ന്യൂ മാഹി ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റം സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് രവീന്ദ്രന്റെ ഭാര്യ കെ സതി, മക്കളായ ശരത്ത് രവീന്ദ്രൻ, ശ്രീ രാഗ് രവീന്ദ്രൻ എന്നിവർക്ക് നൽകി നിർവഹിച്ചു . ഏരിയ സെക്രട്ടറി സി കെ രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ , എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡണ്ട് കെ അനുശ്രീ, പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു, എൻ അനിൽകുമാർ, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബിൽഡിംങ്ങ് കോൺട്രാക്റ്റർ കബീർ കരിയാടിനെ ഉപഹാരം നൽകി ആദരിച്ചു. ഗൃഹ പ്രവേശനത്തിന് നിയമസഭ സ്പീക്കർ അഡ്വ: എ എൻ ഷംസീറും പങ്കെടുത്തു
