പുതുപള്ളി വിജയം : യു.ഡി.എഫ് ചൊക്ലിയിൽ ആഹ്ലാദ പ്രകടനം നടത്തി

പുതുപള്ളി വിജയം : യു.ഡി.എഫ് ചൊക്ലിയിൽ ആഹ്ലാദ പ്രകടനം നടത്തി

ചൊക്ലി : ചാണ്ടി ഉമ്മന്റെ പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിൽ ആഹ്ലാദം പങ്കു വെച്ച് യു.ഡി.എഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനം നടത്തിയും ആഘോഷിച്ചു. മേക്കുന്ന് മുതൽ ഗ്രാമത്തിവരെ യു.ഡി.എഫ് ചൊക്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിന് അഡ്വ.സി.ജി.അരുൺ, പി.കെ.യൂസഫ് മാസ്റ്റർ, കെ.എം.പവിത്രൻ മാസ്റ്റർ, ഷാജി എം ചൊക്ലി, എൻ.പി. അനന്തൻ, കെ.എം.ചന്ദ്രൻ മാസ്റ്റർ, പി.സതി ടീച്ചർ, എ.ആർ.ചിന്മയ്. പി.വി.മുഹമ്മദ്, പി.കെ.റഫീഖ്, എം.ഉദയൻ, എം.പി.പ്രമോദ്, ആർ.വി.രഞ്ജിത്ത്, അശോകൻ ചാത്തോത്ത് എന്നിവർ നേതൃത്വം നൽകി. ഗ്രാമത്തിയിൽ ചേർന്ന സമാപനയോഗത്തിൽ അഡ്വ.സി.ജി.അരുൺ അദ്ധ്യക്ഷത വഹിച്ചു. ഷാജി എം ചൊക്ലി, പി.കെ.യൂസഫ് മാസ്റ്റർ, എം.ഉദയൻ, എം.പി.പ്രമോദ് സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *