തിരുവനന്തപുരം: രാജ്യത്തിന്റെ അസന്തുലിതാവസ്ഥകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥി സമൂഹം വിജ്ഞാനത്തിന്റെ ശിഖകളായി വളര്‍ന്നു വരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. അറിവും അറിവില്ലായ്മയും തിരിച്ചറിയണം. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇതിനെല്ലാം ആധാരമായി വായനാശീലം നിതാന്തമായി പുലര്‍ത്തണമെന്നും അതിലൂടെ വിജ്ഞാനത്തിന്റെ ശിഖരങ്ങളാകാന് വരും തലമുറയ്ക്ക് കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതിയും സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വള്ളക്കടവ് ഐക്യ വേദി ഹാളില്‍ നടന്ന ചടങ്ങില്‍ കലാപ്രേമി ബഷീര്‍ ബാബു അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മടങ്ങിയെത്തിയ പ്രവാസികളായവരുടെ 30 മക്കള്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും നല്കി. ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു. കൂടാതെ 60 നിര്‍ദ്ദന യു.പി/എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുട്ടിക്ക് 1100 രൂപ വിലവരുന്ന പഠനോപകരണങ്ങള്‍ നല്കി. കൗണ്‍സില്‍ ചെയര്മാന് പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.വിജയകുമാര്‍, പി. പത്മകുമാര്‍, ചലച്ചിത്ര താരം വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സംവിധായകന് സൂര്യദേവ്, പി.ഗോപകുമാര്‍, കെ. മെഹബൂബ്, കലാപ്രേമി മാഹിന്‍, റഹീം പനവൂര്‍, എസ്.നാസുമുദ്ദീന്, എസ്. മഷ്ഹൂക്ക്, വയലില്‍ നാസര്‍, ഇ. സലീം ക്രസന്റ് എന്നിവര്‍ പ്രസംഗിച്ചു.

