ബി.ജെ.പി വിട്ടെത്തിയ നടന് ഭീമന് രഘു എ.കെ.ജി സെന്ററിലെത്തി സി.പി.എം നേതാക്കളെ കണ്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായും മന്ത്രിമാരായ വി. ശിവന്‍കുട്ടി, വി. അബ്ദുറഹ്മാന് എന്നിവരുമായും ചര്‍ച്ച നടത്തി. ഇവരുടെ സാന്നിധ്യത്തില്‍ എം.വി ഗോവിന്ദന് തന്നെ ചുവന്ന പൊന്നാട അണിയിച്ചെന്ന് ഭീമന് രഘു പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയിയും ഭീമന് രഘുവിനൊപ്പമുണ്ടായിരുന്നു.
അടിസ്ഥാനപരമായി തീരുമാനമുള്ള പാര്‍ട്ടിയാണ് സി.പി.എം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ വരും. അതിന് ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ എന്ത് റോള്‍ വഹിക്കണമെന്ന നിര്‍ദേശമൊന്നും എം.വി ഗോവിന്ദന് നല്‍കിയില്ല. ചുവന്ന ഷാള്‍ അണിയിച്ചു. ഓള് ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
