കോഴിക്കോട്: വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം ചിത്രകലാലോകത്തിന് തീരാനഷ്ടമാണെന്ന് സംസ്‌കാരസാഹിതി അഭിപ്രായപ്പെട്ടു. സ്വതസിദ്ധമായ ശൈലിയിലൂടെ വിരലുകളാല്‍ വരയില്‍ മാന്ത്രികസ്പര്‍ശം തീര്‍ത്ത മായാജാലക്കാരന്‍ ആയിരുന്നു നമ്പൂതിരി. ജനഹൃദയങ്ങളില്‍ ഇഴുകി ചേര്‍ന്നു നില്‍ക്കുന്നതാണു നമ്പൂതിരി ചിത്രങ്ങളെന്നു സംസ്‌കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കല്ലറയില്‍ അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് അജയകുമാര്‍ എം.വി, സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി, നിയോജക മണ്ഡലം ഭാരവാഹികളായ അഡ്വ.സുരേഷ് കുളങ്ങരത്ത്, ബിജുല്‍ ആയാടത്തില്‍ എന്നിവര്‍ സംസാരിച്ചു.
