സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; 11,418 പേർ ചികിത്സ തേടി

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; 11,418 പേർ ചികിത്സ തേടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് ഒരു മരണം. വിളപ്പിൽശാല സ്വദേശി ജെ.എം മേഴ്സിയാണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

അതേസമയം സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 11,418 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 127 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 15 പേർ നിരീക്ഷണത്തിലാണ്.

പനി ബാധിതരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *