അത്തോളി: ഇലാഹിയ ഇംഗ്ലീഷ് സ്‌ക്കൂളില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം അത്തോളി പ്രസ് ഫോറം പ്രസിഡന്റ് സുനില്‍ കൊളക്കാട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം. മൂസ അധ്യക്ഷനായി. കെ.ആര്‍. ജിഷ, ടി.കോമള, വി.കെ. ഇസ്മയില്‍, എ. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
