മലയാളികള്‍ക്കിടയിലും മറ്റ് ഭാഷക്കാര്‍ക്കിടയിലും ഒട്ടേറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ അടുത്തിടെ ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആരാധകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.
താന്‍ ഉറങ്ങിയിട്ട് കുറച്ചായി. ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. കാര്യങ്ങള്‍ പഴയപോലല്ല. അതെന്റെ മനസില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത ഘട്ടത്തിലെത്തിയിരിക്കുന്നു.
കൂടുതല്‍ പറയണമെന്നുണ്ട്. പക്ഷെ എനിക്ക് അതിന് അനുവാദം ഉണ്ടെന്ന് തോന്നുന്നില്ല. എന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.
.@dulQuer latest insta post 🙄🤔#DulquerSalmaan pic.twitter.com/Ea9ZsKGMEj
— Kerala Trends (@KeralaTrends2) July 2, 2023
എന്താണ് പ്രശ്‌നമെന്ന് വ്യക്തമല്ല. വളരെ വേഗം തന്നെ ദുല്‍ഖര്‍ ആ വീഡിയോ പിന്‍വലിക്കുകയും ചെയ്തു.
വീഡിയോ പക്ഷെ ട്വിറ്ററില്‍ ചര്‍ച്ചയായി. ഒരു വിഭാഗം ആളുകള്‍ ദുല്‍ഖറിനെ അലട്ടുന്ന പ്രശ്‌നത്തില്‍ ആശങ്കയറിയിച്ചപ്പോള്‍. വരാനിരിക്കുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ പ്രചാരണ ഗിമ്മിക്കുകളാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ഒരു പരസ്യമായിരുന്നു. ഐഖൂ നിയോ 7 പ്രോ യുടെ. മികച്ച പെര്‍ഫോമന്‍സും ഗെയിമിങ് അനുഭവവും ഫാസ്റ്റ് ചാര്‍ജിങും തന്നെ ഫോണില്‍ നിന്ന് അകലാന്‍ അനുവദിക്കുന്നില്ലെന്നും മെഡിറ്റേഷന് പോലും അതിന് സാധിച്ചില്ലെന്നും പരസ്യത്തില്‍ പറയുന്നു.
