മരത്തംകോട് യു.പി.സ്‌ക്കൂളില്‍ പരിസ്ഥിതി ദിനാചരണവും മത്സരങ്ങളും നടത്തി

മരത്തംകോട് യു.പി.സ്‌ക്കൂളില്‍ പരിസ്ഥിതി ദിനാചരണവും മത്സരങ്ങളും നടത്തി

മരത്തംകോട് : കാലാവസ്ഥ അസുന്തുലനമുണ്ടാക്കുന്ന പ്ലാസ്റ്റിക് സംസ്‌ക്കാരവും, അജൈവ മാലിന്യവും, വിദ്യാലയങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണമായി മുക്തമാക്കണമെന്ന് സാമൂഹികപ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. മരത്തംകോട് യു.പി.സ്‌ക്കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകള്‍ നട്ട് നക്ഷത്ര വനം പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ഗാനവും, ക്വിസ്സ്, പോസ്റ്റര്‍ മത്സരങ്ങളും, സമ്മാനദാനവും നടന്നു.
പ്രധാന അദ്ധ്യാപിക സി.പി. ലൈലിക അദ്ധ്യക്ഷയായിരുന്നു. അദ്ധ്യാപകരായ റവ:ഫാദര്‍ സജികുളങ്ങാട്ടില്‍, സ്റ്റെഫി സണ്ണി, സി.എം. സീനത്ത്, ഇ.എസ്. ലീന, ലിജിന്‍ പി. ചാക്കോ, സ്‌നേഹ, അനു പി. ഷിന്റ ഡെയ്‌സി, റിന്‍സി സി ബോസ്, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *