വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: വിവാദചിത്രം ‘ദ കേരള സ്റ്റോറി’യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് ദ കേരള സ്‌റ്റോറിയെന്ന് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാര്യങ്ങള്‍ നിരോധിക്കാനും വികസനത്തെ പൂര്‍ണമായും അവഗണിക്കാനും മാത്രമേ കോണ്‍ഗ്രസിന് അറിയൂ.

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി. ജെ. പി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു ഘട്ടത്തില്‍ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വന്‍ വിവാദമായിരുന്നു. അമിത് മാളവ്യ അടക്കം ബി. ജെ. പിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു.

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ‘ദി കേരള സ്റ്റോറി’ കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കല്‍പ്പിക സിനിമയല്ലേയെന്നും ചിത്രത്തിന്റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാര്‍ക്കും ക്രിസ്ത്യന്‍ പുരോഹിതര്‍ക്കുമെതിരെ പരാമര്‍ശങ്ങളുള്ള സിനിമകള്‍ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ദ കേരള സ്റ്റോറി’ മതേതര സ്വഭാവമുള്ള കേരളം സ്വീകരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *