കോഴിക്കോട്: കെ.രാമദാസ് സ്‌പോര്‍ട്‌സില്‍ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച മാതൃകാ വ്യക്തിത്വമാണെന്നും അരനൂറ്റാണ്ടിലധികം സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചക്കായി അദ്ദേഹം നടത്തിയ സേവനം ചരിത്രം രേഖപ്പെടുത്തുമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ പറഞ്ഞു. അമ്പത് വര്‍ഷം മുന്‍പ് സ്‌പോര്‍ട്‌സ് സംഘടനകളോ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം രംഗത്തിറങ്ങി പ്രവര്‍ത്തിച്ചത്. മുതിര്‍ന്ന സ്‌പോര്‍ട്‌സ് സംഘാടകന്‍ കെ.രാമദാസിന് സുഹൃത്ത് സംഘം നല്‍കിയ ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റും മുന്‍ മേയറുമായ ടി.പി ദാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി എം.ഹാരിസ് കെ.രാമദാസിനെ പരിചയപ്പെടുത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ.ജെ മത്തായി, പി.ടി ആസാദ് , എ.മൂസ്സഹാജി, കടയാട്ട് വേണുഗോപാല്‍, കെ.ടി പങ്കജാക്ഷന്‍, വി.എം മോഹനന്‍, പി.എം അബ്ദുറഹിമാന്‍, അനിത, കെ.വി അബ്ദുള്‍ മജീദ്, ആര്‍.ജയന്ത്കുമാര്‍, ചന്ദ്രന്‍.പി, ഉഷ രാമദാസ് ആശംസകള്‍ നേര്‍ന്നു. വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ കെ.രാമദാസിനെ ആദരിച്ചു. കെ.രാമദാസ് മറുമൊഴി നടത്തി.
