തിരുവനന്തപുരം: ആശാന് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുമാരനാശാന് ജയന്തി ആഘോഷത്തിന്റെ ഭാഗമായി കവിയരങ്ങ് സംഘടിപ്പിച്ചു. കനക നഗറിലെ ആശാന് അക്കാദമി ഹാളില്‍ വച്ച് നടന്ന ചടങ്ങ് അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ‘സ്നേഹഗായകന്’ എന്ന ആശാനെക്കുറിച്ചുള്ള സ്വന്തം കവിത ചൊല്ലി കടയ്ക്കാവൂര്‍ പ്രേമചന്ദ്രന് നായരാണ് കവിയരങ്ങിന് തുടക്കം കുറിച്ചത്. കാര്യവട്ടം ശ്രീകണ്ഠന് നായര്‍ അധ്യക്ഷത വഹിച്ചു. മഹിളാ ബാബു പരിപാടി ഏകോപിപ്പിച്ചു. തുടര്‍ന്ന് ‘കുമാരനാശാന് കൃതികളിലെ ബഹുസ്വരത’ എന്ന വിഷയിത്തില്‍ സെമിനാര്‍ നടന്നു. പ്രൊഫ.ജി.എന്‍ പണിക്കര്‍ മോഡറേറ്ററായി. ആശാന് കൃതികളിലെ സ്ത്രീ എന്ന വിഷയം ഡോ.എം.ആര് തമ്പാനും ആശാന്റെ ബാലകൃതികള്‍ എന്ന വിഷയം പ്രൊഫ.വിശ്വമംഗലം സുന്ദരേശനും നവോത്ഥാന നായകനായ കുമാരനാശാന് എന്ന വിഷയം ഡോ.വള്ളിക്കാവ് മോഹന്‍ദാസും ആശാന് കൃതികളിലെ കാല്പനികത എന്ന വിഷയം പ്രൊഫ.ജോളി വര്‍ഗീസും ആശാന് കൃതികളിലെ ആത്മീയത എന്ന വിഷയം ബി.ആര് രാജേഷും അവതരിപ്പിച്ചു. ആശാന് അക്കാദമി സെക്രട്ടറി പൂതംകോട് ഹരികുമാര്‍ സ്വാഗതവും ഒ.പി വിശ്വനാഥന് നന്ദിയും പറഞ്ഞു.
