ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍. പ്രബലമായ മെയ്തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കലാപം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണ് അദ്ദേഹമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മണിപ്പൂരിലെ ഉന്നത അധികൃതരുമായി കൂടിയാലോചിച്ച് സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുന സ്ഥാപിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം രാത്രി വീഡിയോ കോണ്‍ഫറന്‍സ് വവി മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. അയല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മിസോറാം മുഖ്യമന്ത്രമാരുമായും അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
