സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണം: ഹിന്ദു ഐക്യവേദി

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണം: ഹിന്ദു ഐക്യവേദി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വാഗത ഗാന ദൃശ്യാവിഷ്‌കാരം നടത്തിയ മാതാ പേരാമ്പ്രയുടെ ഡയരക്ടറടക്കം 11 പേര്‍ക്കെതിരേ നടക്കാവ് പോലിസ് കേസ് എടുത്തത് ഉന്നതരെ സംരക്ഷിക്കാനാണ്. സ്വാഗത സംഘ ചെയര്‍മാന്‍ എന്ന നിലയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസും, വിദ്യാഭ്യാസ വകുപ്പുമന്ത്രിയെന്ന നിലയില്‍ വി. ശിവന്‍കുട്ടിയുമാണ് ഈ കലോത്സവം നിയന്ത്രിച്ചത്. അതിനാല്‍ ഈ രണ്ടു പേരേയും കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലിസ് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനല്‍ സെക്രട്ടറി കെ.ഷൈനു, ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ഗണേഷ്ബാബു, സംഘടനാ സെക്രട്ടറി സത്യന്‍ വള്ളിക്കാട് , സഹസംഘടന സെക്രട്ടറി സതീഷ് മലപ്രം , ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത്, ട്രഷറര്‍ എം. പ്രേമാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *