അത്തോളി: കൊങ്ങന്നൂര്‍ മലയില്‍ ബദര്‍ ജുമുഅ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നുസ്‌റത്തുല്‍ മസാക്കീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മഹല്ലിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കുനിയില്‍ ഹമീദ്, സെക്രട്ടറി ലത്തീഫ് കോറോത്തിന് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇസ്‌ലാഹുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പാണക്കാട് മൊയ്തീന്‍കോയ ഹാജി അധ്യക്ഷത വഹിച്ചു. ബദര്‍ ജുമുഅ മസ്ജിദ് ഖത്തീബ് പി.പി മുഹമ്മദലി ബാഖവി പൂലോട്, മഹല്ല് സെക്രട്ടറി സലീം കോറോത്ത്, റിയാസ് കളത്തില്‍, ഉസ്മാന്‍ പൊക്കാത്ത്, കെ.നസീര്‍ , കെ.തസ്‌ലി, പി. ഇസ്മായില്‍, എ.എം ബീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
