തലശ്ശേരി: എന്‍ജിനീയറിങ്ങ് കോളേജിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എന്‍.ഡി.എ ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തി. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 600ല്‍ അധികം പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ പങ്കെടുത്തു. 2021 മുതലാണ് എന്‍.ഡി.എയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ആരംഭിച്ചത്. ബ്രെക്സ പ്രസിഡന്റ് കേണല്‍ ബി.കെ നായര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ പി.രാജീവ് അധ്യക്ഷത വഹിച്ചു. ഡോ.ഉമേഷ്, പ്രവീണ്‍ കുമാര്‍, ദിനില്‍ ധനഞ്ജയന് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ഉസ്മാന് കാരശ്ശേരി സ്വാഗതവും എന്‍. സി.സി സീനിയര്‍ കേഡറ്റ് അണ്ടര്‍ ഓഫീസര്‍ വരുണ്‍ ദേവ് നന്ദിയും പറഞ്ഞു.
