മധു വധക്കേസ്: വിചാരണക്കോടതി വിധി ഇന്ന്

മധു വധക്കേസ്: വിചാരണക്കോടതി വിധി ഇന്ന്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു വധക്കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്. കനത്ത പോലിസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് 10ന് വാദം പൂര്‍ത്തിയായി, മാര്‍ച്ച് 18ന് വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30ന് കേസ് പരിഗണിച്ചപ്പോഴാണ് ഏപ്രില്‍ 4ന് വിധി പറയാനായി വീണ്ടും മാറ്റിയത്.
ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.
വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ അമ്മ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *