ലോക ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരന്‍

ലോക ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച  65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ലോക ഖുറാന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനം നേടി ഇന്ത്യക്കാരന്‍. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂര്‍ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്.ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു മഞ്ജൂര്‍ അഹമ്മദ്. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. നേരത്തെ, തുര്‍ക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. മത്സരത്തില്‍ രാജ്യത്തെ 1.33 ബില്യണ്‍ ജനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. മത്സരത്തില്‍ പങ്കെടുത്ത ശേഷം, എല്ലാ സമുദായങ്ങളിലുമുള്ള ആളുകളില്‍ നിന്ന് സ്‌നേഹവും ആശംസകളും ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഖുറാന്‍ പാരായണത്തിന് നിയമങ്ങളുണ്ട്. നിയമങ്ങള്‍ പാലിക്കുകയും ഖുറാന്‍ വായിക്കുകയും ചെയ്താല്‍ ജീവിത വിജയമുണ്ടാകും. കൂടുതല്‍ ആളുകള്‍ വേദങ്ങള്‍ വായിക്കുന്നു. അവര്‍ ശാന്തരും ജ്ഞാനികളുമായിത്തീരും. സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുമെന്നും മഞ്ജൂര്‍ അഹമ്മദ് പറഞ്ഞു.

ബംഗ്ലാദേശിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇദ്ദേഹം ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയത്. അസമില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഇസ്ലാമിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *