തിരുവനന്തപുരം: കുടുംബശ്രീ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ‘സര്‍ഗ്ഗം-2023’ സംസ്ഥാനതല കഥാരചന (മലയാളം) മത്സരത്തിലേക്ക് രചനകള്‍ ലഭിക്കേണ്ട അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ് വരെ നീട്ടി. കഥയുടെ കൂടെ രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെടുത്തിയാണ് അയയ്ക്കേണ്ടത്. കവറിന് പുറത്ത് ‘സര്‍ഗ്ഗം 2023- കഥാരചന മത്സരം’ എന്നെഴുതിയിരിക്കണം. കഥകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ താഴെ പറയുന്ന വിലാസത്തില്‍ 2023 ഫെബ്രുവരി ആറിനകം ലഭിക്കേണ്ടതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഒ
തിരുവനന്തപുരം-695 011
ഇമെയില്‍, വാട്ട്സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/sargam2023 സന്ദര്‍ശിക്കുക.

