അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടത്തി

അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടത്തി

കണ്ണൂർ: കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഉത്തര കേരള കവിത സാഹിത്യ വേദി ജനറൽ സെക്രട്ടറിയുമായിരുന്ന അക്ഷരഗുരു കവിയൂരിൻ്റെ രണ്ടാം ചരമ വാർഷികാചരണവും കാവ്യ – ഗാന – നൃത്താർച്ചനയും മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. “ൻ്റെ ഖൽബിൻ്റെ കടലാസിൽ നീ കോറിയിട്ടത്… ” എന്ന കവിതാസമാഹാരത്തിന് സുജാത ശ്രീപദത്തിന് കാവ്യശ്രീ പുരസ്കാരവും, കലാ-സംഗീത രംഗത്തെ മികവിന് സുജാത സത്യനാഥിന് കലാപ്രതിഭ പുരസ്‌കാരവും മേയർ സമ്മാനിച്ചു. മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംസ്കാരസാഹിതി സംസ്ഥാന ജന. സെക്രട്ടറി സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. അക്ഷരഗുരു കവിയൂരിൻ്റെ മലയാളം എന്ന കവിത ആർഎൽവി ധനരേഖ ഈണം നൽകി പാടി അവതരിപ്പിച്ചു. മണിമേഖല. എസ് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. മേയർ പി. ഇന്ദിരയെ സുനിൽ മടപ്പള്ളി പൊന്നാട അണിയിച്ചു. ആർട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂർ, ചന്ദ്രൻ മന്ന, ആർഎൽവി ധനരേഖ, എംവി കുററ്യാട്ടൂർ, സംഗീത എവി, രമ ബാലൻ, പിവി രാജമണി, പുരസ്‌കാര ജേതാക്കളായ സുജാത ശ്രീപദം, സുജാത സത്യനാഥ് എന്നിവർ പ്രസംഗിച്ചു. കാവ്യ- ഗാനാർച്ചനയിൽ കണ്ണൂർ സംഗീത സാന്ദ്രലയംഡയരക്ടർ സംഗീത എവി, പ്രശാന്ത്കുമാർ വാരം, നിഷ അരുൺ പ്രകാശ്, പ്രസീത പ്രേമൻ, നിഷാദ സഫർ, ദേവദാസ് കണ്ണൂർ, സുജാത സത്യനാഥ്, ദിനേശൻ അഴീക്കോട്, ഷൗക്കത്ത് കണ്ണൂർ സിറ്റി, ഷഹീദ ഷൗക്കത്ത്, ചന്ദ്രൻ മന്ന, പ്രദീപൻ കണ്ണൂർ, ശ്യാമള ടീച്ചർ, ഗീത് ചന്ദ് അഴീക്കോട്, പിവി രാജമണി, സമീറ താണ, ഹാഷിം, ദിവാകരൻ, പവിത്രൻ, ശ്രീകല എന്നിവർ പങ്കെടുത്തു. രസിക ചെമ്പിലോട് ആൻഡ് പാർട്ടി (നിഴൽ സൗഹൃദ കൂട്ടായ്മ, കണ്ണൂർ), ആതിര ഓമനക്കുട്ടൻ (ലാസ്യാംഗിക സ്‌കൂൾ ഓഫ് ആർട്സ് (കൂത്തുപറമ്പ് ) എന്നിവരുടെ നേതൃത്വത്തിൽ നൃത്താർച്ചനയും നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *