വി.സിമാരുടെ ഹിയറിങ് ഇന്ന്; പുറത്താകാതിരിക്കാന്‍ കാരണം കാണിക്കണം: ഗവര്‍ണര്‍

വി.സിമാരുടെ ഹിയറിങ് ഇന്ന്; പുറത്താകാതിരിക്കാന്‍ കാരണം കാണിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. വി.സിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വി.സിമാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. യു.ജി.സി മാര്‍ഗനിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വി.സിമാരെയും പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയില്‍ വി.സിമാര്‍ നല്‍കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ അന്തിമ നിലപാട് എടുക്കുക.
രാജ്ഭവനില്‍ 11 മണി മുതലാണ് ഹിയറിങ്. കെ.ടി.യു വി.സി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഹിയറിങ്. വിദേശത്തുള്ള എം.ജി വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താന്‍ പ്രയാസം ഉണ്ടെന്നാണ് കണ്ണൂര്‍ വി.സി അറിയിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരേ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് വി.സിമാരുടെ വാദം. ചാന്‍സലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും വി.സിമാര്‍ ആവശ്യപ്പെട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *