യു.എ.ഖാദർ അനുസ്മരണം നടത്തി

യു.എ.ഖാദർ അനുസ്മരണം നടത്തി

കോഴിക്കോട്:എസ്.കെ.പൊറ്റക്കാടിനെ പോലെ നാടിന്റെ ചൂരും ചൂടും നേരിട്ടനുഭവിച്ചറിയുകയും അതിനെ തന്മയത്വത്തോടുകൂടി എഴുത്തിലൂടെ ജനഹൃദയങ്ങളിൽ എത്തിക്കുകയും ചെയ്ത സാഹിത്യകാരനാണ് യു.എ.ഖാദറെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും സാഹിത്യകാരനുമായ എ.സജീവൻ പറഞ്ഞു. ഫോറസ്ട്രി ബോർഡിന്റെ ആഭിമുഖ്യത്തിൽ യു.എ.ഖാദറിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറസ്ട്രി ബോർഡ് ചെയർമാൻ അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.മൊയ്തീൻകോയ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ദാമോദരൻ, പി.ടി.നിസാർ, എം.സതീഷ്‌കുമാർ, കെ.വി.ആലിക്കോയ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *