റോഡിലെ കുഴികള്‍ കാണാത്തത് മന്ത്രി മാത്രം, സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടൂ: വി.ഡി സതീശന്‍

റോഡിലെ കുഴികള്‍ കാണാത്തത് മന്ത്രി മാത്രം, സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടൂ: വി.ഡി സതീശന്‍

തിരുവനന്തപുരം: റോഡുകളില്‍ രൂപപ്പെട്ട മരണക്കുഴികള്‍ കാണാത്തത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാത്രമാണെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തവണ എല്ലാ മാധ്യമങ്ങളും റോഡിലെ മരണക്കുഴികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും മന്ത്രിയുടെ ശ്രദ്ധയില്‍ മാത്രമാണ് കുഴി വരാതെ പോയതെന്നും സതീശന്‍ പറഞ്ഞു. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടണം. പറയുന്ന കാര്യങ്ങള്‍ സുധാകരന്‍ ഗൗരവത്തില്‍ എടുക്കാറുണ്ടായിരുന്നു. ഉപദേശം തേടുന്നത് നല്ലതായിരിക്കും.

വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്. പൈസ അനുവദിച്ചെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ പണി നടന്നിട്ടില്ല. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിഞ്ഞിരിക്കണം. വായ്ത്താരിയും പി.ആര്‍.ഡി വര്‍ക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ റോഡ് മെയിന്റനന്‍സ് വൈകുന്ന സ്ഥിതിയാണിത്തവണയുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *