ഐ.എം.സി.സിക്ക് യു.എ.ഇ കേരള ഫുട്ബാള്‍ അസോസിയേഷന്‍ അവാര്‍ഡ്

ഐ.എം.സി.സിക്ക് യു.എ.ഇ കേരള ഫുട്ബാള്‍ അസോസിയേഷന്‍ അവാര്‍ഡ്

  • രവി കൊമ്മേരി

ദുബായ്: കഴിഞ്ഞ സീസണില്‍ ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി നടത്തിയ  സെവൻസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആ സീസണിലെ ഏറ്റവും നല്ല ടൂര്‍ണമെന്റ് ആയി യു.എ.ഇ കേരള ഫുട്ബാള്‍ അസോസിയേഷന്‍ തിരഞ്ഞെടുത്തു. ഏറ്റവും നല്ല സംഘാടകര്‍ക്ക് പുറമേ നല്ല സെവന്‍സ് ടുര്‍ണമെന്റ്, ഏറ്റവും നല്ല സ്റ്റോപ്പര്‍, ഗോള്‍ കീപ്പര്‍ തുടങ്ങി ഏഴ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു വിതരണം നടത്തി. ദുബായ് പേള്‍ എക്‌സിക്യൂട്ടീവ് ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ ഐ.എം.സി.സിക്ക് വേണ്ടി അനീസ് റഹ്മാന്‍ നീര്‍വേലി, താഹിര്‍ അലി പൊറോപ്പാട്, യൂനുസ് അതിഞ്ഞാല്‍, ഹനീഫ തുരുത്തി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ദുബായിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഐ.എം.സി.സിയുടെ രക്ഷാധികാരിയുമായ ഫായിക സലാം ഹാജിയെ പ്രത്യേകം അവാര്‍ഡ് നല്‍കി ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *