ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. 30 വര്‍ഷത്തോളം ബ്ലിറ്റ്സ് വാരികയുടെ യൂറോപ്യന്‍ ലേഖകന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.സോവിയറ്റ് യൂണിയന്റെ സര്‍വ്വകലാശാലയില്‍ മാക്സിസത്തില്‍ ഉന്നതവിരുദം നേടിയ ആളാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

1943ല്‍ ബോംബൈയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു.1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. വി.എസ് പിണറായി പോരാട്ടത്തില്‍ വി.എസിന്റെ എക്കാലത്തെയും വിശ്വസ്തനായിരുന്നു ബെര്‍ലിന്‍. പി.കൃഷ്ണപിള്ളയാണ് ബെര്‍ലിന്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം.1926 നവംബര്‍ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തന്‍ നായരുടെ ജനനം. പരേതരായ പുതിയ വീട്ടില്‍ അനന്തന്‍ നായര്‍, ശ്രീദേവി അമ്മ എന്നിവരാണ് മാതാപിതാക്കള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *