ദേശീയപതാക വിതരണവുമായി ബി.ജെ.പി

ദേശീയപതാക വിതരണവുമായി ബി.ജെ.പി

കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്താനായി ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയപതാക വിതരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യത്തിന്റെ
അമൃത മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു.

നടക്കാവ് അംബേദ്കര്‍ കാട്ടുവയല്‍ കോളനിയിലെ മുത്തിര്‍ന്ന അംഗം ഇ.ജാനുവിന് ദേശീയപതാക കൈമാറി ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ദേശീയ പതാകവിതരണം ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് പി. ഉഷ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മധു കാട്ടുവയല്‍, തിരുത്തിയാട് ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ ,ഏരിയ കമ്മിറ്റി അംഗം എം. ഹരീഷ്, ബൂത്ത് ജനറല്‍ സെക്രട്ടറി വി. അറുമുഖന്‍ എന്നിവര്‍ സംബന്ധിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *