എന്റെ അന്നം മുട്ടിച്ചു, തെരുവിലിറങ്ങേണ്ടി വന്നാലും പോരാട്ടം തുടരും: സ്വപ്‌ന സുരേഷ്

എന്റെ അന്നം മുട്ടിച്ചു, തെരുവിലിറങ്ങേണ്ടി വന്നാലും പോരാട്ടം തുടരും: സ്വപ്‌ന സുരേഷ്

കൊച്ചി: ഗൂഢാലോചനാ കേസിലെ അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ചും സര്‍ക്കാര്‍ സംവിധാനങ്ങളുടം തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇതോടെ ഉണ്ടായിരുന്ന ജോലിയില്‍ നിന്നും എന്നെ പുറത്താക്കി. എച്ച്.ആര്‍.ഡി.എസില്‍ നിന്നും പിരിച്ചുവിടാനുള്ള തീരുമാനം ഞെട്ടിച്ചുവെന്നും സ്വപ്‌ന വ്യക്തമാക്കി. ഒരു സ്ഥാപനവും തന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. കമ്പനിയുടെ സ്റ്റാഫ് അംഗങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചു. എച്ച്.ആര്‍.ഡി.എസില്‍ നിന്നും തന്നെ പുറത്താക്കിച്ച് അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും വാര്‍ത്താ സമ്മേളത്തില്‍ സ്വപ്‌ന സുരേഷ് ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച്.ആര്‍.ഡി.എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ചോദിച്ചു. 164 മൊഴിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. ആ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്‌ന സുരേഷ് വിശദീകരിച്ചു. ക്രൈം ബ്രാഞ്ച് കലാപകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. വീണയുടെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ അന്വേഷണ സംഘം ആവശ്യപ്പെട്ടു. വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇപ്പോഴും തന്റെ കൈവശമുണ്ട്. ജോലി പോയെങ്കിലും തെരുവിലിറങ്ങേണ്ടി വന്നാലും പോരാട്ടം തുടരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *