വധഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണം; മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍

വധഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണം; മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജാമ്യം തേടി സുപ്രീം കോടതിയില്‍. സുബൈറിന് വധഭീഷണിയുണ്ട്, അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരജിയില്‍ സുപ്രീം കോടതി നാെള വാദം കേള്‍ക്കും. ഹിന്ദു ദൈവങ്ങളെ ‘വിദ്വേഷം വളര്‍ത്തുന്നവര്‍’ എന്നു വിളിച്ചെന്നാരോപിച്ചാണ് സുബൈറിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ ജാമ്യം തേടി ഡല്‍ഹി മെട്രോപൊളീറ്റന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍. ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് സുബൈറാണ്.

2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ പോലിസ് അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിദേശ ഫണ്ടിങ് നിയന്ത്രണ നിയമം തുടങ്ങിയ വകുപ്പുകളും പിന്നീട് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *