
മാഹി: പള്ളൂരിലെ ഡോ: അംബേദ്കര്‍ സ്കൂള്‍ പരിസരത്ത് ഇന്നലെ സന്ധ്യക്ക് ചെയ്ത മഴവെള്ളത്തിന് ചുവപ്പ് നിറം. കാലത്ത് മുതല്‍ പെയ്ത മഴവെള്ളം സാധാരണ പോലെയായിരുന്നുവെന്നും എന്നാല്‍, സന്ധ്യയോടെ പെയ്ത മഴവെള്ളത്തിനാണ് ചുവപ്പ് നിറം കാണപ്പെട്ടതെന്നും വീട്ടമ്മയായ മണ്ടേന്റെ പറമ്പത്ത് പ്രസിത പറയുന്നു. വീട്ടുകാര്‍ വെള്ളം പാത്രങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്.
