നെയ്യാറ്റിന്‍കര: പ്രമുഖ ഗാന്ധിയനും സ്വതാന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പത്മശ്രീ പി. ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് കോണ്‍ഗ്രസ്(എസ്) സംസ്ഥാന കമ്മിറ്റി. ജനറല്‍ സെക്രട്ടറി കെ.എസ് അനില്‍ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, കെ.പി.സി.സി (എസ്) കമ്മിറ്റി അംഗം വട്ടവിള രാജ്കുമാര്‍ , ഡി.സി.സി (എസ്) വൈസ് പ്രസിഡന്റ് അഞ്ചു വന്നി മോഹന്‍, ഡി.സി.സി (എസ്) ജനറല്‍ സെക്രട്ടറി മുരുകേശന്‍ ആശാരി, നിയോജകമണ്ഡലം പ്രസിഡന്റ് തൊഴുക്കല്‍ സുരേഷ്, മുല്ലരി കോണം അനില്‍ എന്നിവരും നിംസ് ആശുപത്രിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
