തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം അണികള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്കിയ പേരുകളിലൊന്നായിരുന്നു ക്യാപ്റ്റന്‍ എന്നത്. പിന്നീട് ലീഡര്‍ എന്നത് വന്നും. എന്നാല്‍, ഈ വിളികളെല്ലാം കോണ്‍ഗ്രസ്സില്‍ ഉള്‍പ്പോരിന് വഴി വച്ചു. പല നേതാക്കളും ഈ വിളികളെ എതിര്‍ത്തു രംഗത്തുവന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ക്കെതിരേ വി.ഡി സതീശന് തന്നെ രംഗത്തുവന്നിരിക്കുകയാണ്. ക്യാപ്റ്റന്‍, ലീഡര്‍ എന്നീ വിളികളില്‍ താന്‍ വീഴില്ലെന്നും ഇത്തരം വിളികള്‍ കോണ്‍ഗ്രസ്സിനെ നന്നാക്കാന്‍ ഉള്ളതല്ല. ഇനി ഇത്തരം ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുമെന്നും വി.ഡി സതീശന് പറഞ്ഞു.
താന്‍ ക്യാപ്റ്റനുമല്ല ലീഡറുമല്ല. ഒരേയൊരു ലീഡര്‍ മാത്രമേ ഉള്ളൂ. അത് കെ.കരുണാകരന് മാത്രമാണെന്നും വി.ഡി സതീശന് പറഞ്ഞു. തൃക്കാക്കര വിജയം പാര്‍ട്ടിയുടെ മൊത്തം വിജയമാണ്. അത് ഒരു വ്യക്തിയിലേക്ക് മത്രമൊതുങ്ങാന് പാടില്ല. കൂടാതെ പാര്‍ട്ടിയില്‍ കരുത്തുറ്റ രണ്ടാം നിര വരുന്നു. അത് ഭാവിയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
