ചെലവൂർ: ശാഫി ദവാഖാന സ്ഥാപകനും, പ്രശസ്ത ചികിത്സകനുമായിരുന്ന ഉസ്താദ് സിഎംഎം ഗുരുക്കളുടെ 18-ാം അനുസ്മരണ ദിനാചരണവും ഭിഷക് പ്രതിഭ, വിദ്യപ്രതിഭ, ആയോധന പ്രതിഭ അവാർഡ് സമർപ്പണവും നാളെ ശാഫി ദവഖാന അങ്കണത്തിൽ നടക്കുമെന്ന് ശാഫി ദവഖാന ചെയർമാൻ ഡോ.സഹീർ അലിയും, ജനറൽ മാനേജർ എ.മൂസ്സഹാജിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 9 മണിക്ക് സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പിന്റെയും ശാഫി ദവാഖാനയുടെ പുതുക്കിയ ലോഗോയുടെയും പ്രകാശനം എം.പി.അബ്ദുസമദ് സമദാനി എം.പി നിർവ്വഹിക്കും. ഡോ.ഷൈജു ഓലങ്കോട് ബോധ വൽക്കരണ ക്ലാസ്സ് എടുക്കും. രാത്രി 7.30ന് നടക്കുന്ന ഉൽഘാടനവും, അവാർഡ് ദാനവും പി.ടി.എ.റഹീം എം.എൽ.എ നിർവ്വഹിക്കും. ഡോ.സുരേഷ്കുമാർ, കെ.കെ.ഭാസ്കരൻ ഗുരുക്കൾ എന്നിവർ അവാർഡ് ഏറ്റുവാങ്ങും. എച്ച് എം എ സൈനിക മിത്രം പദ്ധതി സമർപ്പണം ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദും, എ എച്ച് എം എ പദ്ധതി പ്രൊജക്ട് പ്രസന്റേഷൻ സംസ്ഥാന സെക്രട്ടറി സനൽകുമാർ കുറിഞ്ഞിക്കാട്ടിലും നിർവ്വഹിക്കും. അനുസ്മരണ പ്രഭാഷണം ടി.പി.ചെറൂപ്പയും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി വിദ്യ പ്രതിഭ അവാർഡും വിതരണം ചെയ്യും.
മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി.അബ്ദുൽ ഗഫൂർ സ്റ്റാഫിനുള്ള ക്യാഷ് അവാർഡ് വിതരണം നിർവ്വഹിക്കും. കൗൺസിലർമാരായ അഡ്വ.സി.എം.ജംഷീർ, എം.പി.ഹമീദ്, അവാർഡ് നിർണ്ണയ കമ്മിറ്റി ചെയർമാൻ ഡോ.മനോജ് കാളൂർ, ഡോ.വിജയ ഗോപാൽ ആശംസകൾ നേരും. പുരസ്കാര ജേതാക്കൾ മറുമൊഴി നടത്തും. ഡോ.സി.സഹീർഅലി അധ്യക്ഷത വഹിക്കും. എ.മൂസ്സഹാജി സ്വാഗതവും ഡോ.വി.ജോർജ്ജ് ജോസഫ് നന്ദിയും പറയും. ഡോ.മനോജ് കാളൂരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.