കോഴിക്കോട്: ഈഴവാത്തി കാവുതീയ്യ കുടുംബ സഭ സംസ്ഥാന സമ്മേളനം ജനുവരി 4ന് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം കാലത്ത് 10 മണിക്ക് ബിജെപി സംസഥാന സെക്രട്ടറി എം.ടി.രമേശ് ഉൽഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ജഗതി രാജൻ അദ്ധ്യക്ഷത വഹിക്കും. എംബിസിഎഫ് സംസ്ഥാന ജന.സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ മുഖ്യ പ്രഭാഷണം നടത്തും. പൊതു സമ്മേളനം എം.കെ.മുനീർ എം.എൽ.എ ഉൽഘാടനം ചെയ്യും. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ മുഖ്യാതിഥിയായിരിക്കും. മുതിർന്ന പൗരൻമാരെ ആദരിക്കും. സംസ്ഥാന ജന.സെക്രട്ടറി കിളികൊല്ലൂർ രംഗനാഥ് സ്വാഗതം പറയും. പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേരും.